Sunil Chaithram Poetry

Sunil Chaithram Poem
Jeevitha Nadanam
കവിത
(ജീവിത നടനം
രചന
(സുനിൽ ചൈത്രം)

"ക്ഷണനേരമെങ്കിലുമെന്നെകരുതൂ
ക്ഷണിക്കാതെവന്നതാണീയതിഥി
ക്ഷണികമായുള്ളൊരീജീവിതയാത്രയിൽ
ക്ഷമയാണുമന്ത്രം വിജയമന്ത്രം"

"ചിലനേരമെങ്കിലുംചിന്തിച്ചുവേണം
ചിലക്കുന്നചീവീടാവരൂതാരും
ചിലന്തിവലനെയ്യുന്ന കാർക്കശ്യമോടെ
ജീവിത 
ചോലകൾ നീന്തികയറണം"

"വേഷങ്ങളെത്ര വിലകൂടിയാലും
പോഷത്തരം വിട്ടകന്നില്ലേൽ
ദോഷാ ഭൂഷാധികൾ മേലാപ്പ്ചാർത്തി
കൺകണികോലങ്ങൾ കൊഞ്ഞനം കുത്തും"

"അതിരുകളെത്ര മാന്തിയാലും
ആറടിമണ്ണേ വേണ്ടതുള്ളൂ 
ജീവിതനടന വേദിയിലെന്നും 
നാംമില്ലയെന്നും ഓർത്തിടെണം"

"നാവുണ്ട് പോലും നാട്ടരങങ്ങിൽ നാണയത്തുട്ടുകൾ നാവടയ്ക്കും  
പിടയുന്നു നന്മകൾ പ്രാണനുവേണ്ടി 
തിന്മകൾ മെതിക്കുന്ന കൂത്തരങ്ങിൽ"

" പിന്മാറ്റമോന്നിനും അവസാനമല്ല 
മുന്നേറാൽപം പിന്നോട്ടയാം 
ആർപ്പുവിളിയും ആഘോഷവും 
ആർഭാടം ആവാതെ ആയിട്ടെ "

വേരറ്റ തെരുവിൻറെ ചില്ലയിൽ 
ഒളി ഭൂതങ്ങൾ ചിലക്കുമ്പോൾ 
ചിന്തയുടെ ഉൾമ്മരം കത്തുംന്ന
കനവിൽനിന്നുയരട്ടെ നാമ്പുകൾ 
നാളെയുടെ നാമ്പുകൾ

"ആഴികളായിരം ഒളിക്കും മനസ്സിന്റെ
ആത്മാവ് തൊട്ടേ ചിരിക്കവു മിത്രമേ 
ശ്രവണാധികാളാവുക എപ്പോഴും
മനനപരിവർത്തനം നടത്തുക നിങ്ങളിൽ ഉൾവിളി ഉണ്ടാവാം അവസാനനാളിൽ മനശാന്തി നേടുവാൻ ആവാതെയ്‌ന്ന്
ഉൾനിധികാണുക പഞ്ചേന്ദ്രിയത്താൽ
കർമ്മത്തിനധിപനായി ജീവിക്കയിന്ന്"

Comments