Why this flight window shape
എന്തുകൊണ്ടാണ് വിമാനങ്ങളിലെ ജനാലകൾക്ക് വൃത്താകൃതി കൊടുക്കുന്നത്...
വിമാനങ്ങളില്‍ ആകാശ യാത്രകള്‍ നടത്തിയിട്ടുള്ളവര്‍ക്കും യാത്രാവിമാനത്തെ കുറിച്ച് ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അടുത്തറിയുന്നവര്‍ക്കും സാധാരണയായി തോന്നാവുന്ന ഒരു സംശയമുണ്ട്. എന്തുകൊണ്ടാണ് ഇത്തരം വിമാനങ്ങളുടെയെല്ലാം ജനാലകള്‍ വൃത്താകൃതിയില്‍ കാണപ്പെടുന്നത്.?
വിമാനങ്ങള്‍ കണ്ടുപിടിച്ച കാലഘട്ടത്തിന് ശേഷം, വിമാനങ്ങളുടെ വേഗത എങ്ങിനെ വര്‍ധിപ്പിക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും പഠനങ്ങള്‍ നടന്നത്. അങ്ങിനെയാണ് 1950ല്‍ യാത്രാവിമാനങ്ങളുടെ മുന്‍വശം ഗോളാകൃതിയിലുള്ള രൂപം കൈവരിച്ചത്. ഇതോടെ വായുവിനെ മുറിച്ച് കൂടുതല്‍ വേഗത കൈവരിക്കാന്‍ യാത്രാവിമാനങ്ങള്‍ക്ക് സാധിച്ചു. ഈ സാഹചര്യത്തില്‍ വിമാനങ്ങള്‍ക്കുണ്ടായിരുന്നത് ചതുരാകൃതിയിലുള്ള ജനാലകളായിരുന്നു. എന്നാല്‍ 1953ല്‍ ലോകത്തെ നടുക്കിയ രണ്ട് വിമാന ദുരന്തങ്ങള്‍ സംഭവിച്ചു. 56 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ട അപകടത്തിന് കാരണമായതാകട്ടെ വിമാനങ്ങളുടെ ജനാലകളും. ചതുരാകൃതിയിലായ ജനാലകളുടെ മൂലകള്‍ക്ക് ബലമില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ ഒരു ജനാലയ്‌ക്ക് ബലക്ഷയമുള്ള നാല് ഭാഗങ്ങളുണ്ട്. ഇങ്ങനെ ഒരു യാത്രാവിമാനത്തില്‍ നിരവധി ബലക്ഷയമുള്ള ഭാഗങ്ങള്‍ സൃഷ്‌ടിക്കാന്‍ ചതുരാകൃതിയിലുള്ള ജനാലയ്‌ക്ക് സാധിക്കും. വിമാനം വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ജനല്‍ ചില്ലുകളില്‍ സമ്മര്‍ദ്ദമേറുകയും അവ പൊട്ടിപ്പോവുകയും ചെയ്യും.
ഇത്തരത്തിലാണ് 1953ല്‍ രണ്ട് വിമാന ദുരന്തങ്ങളും സംഭവിച്ചത്. എന്നാല്‍ വൃത്താകൃതിയിലുള്ള ജനാലയിലൂടെ ഇത്തരം ബലക്ഷയം ഒഴിവാക്കാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments
Post a Comment